കാലവർഷത്തിൽ സംസ്ഥാനത്ത് എട്ട് മരണം; നിരവധി പേർ ക്യാമ്പുകളിൽ

ഇന്ന് രാത്രി സംസ്ഥാനത്തെ 14 ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്

Update: 2023-07-05 16:07 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ഇതുവരെ എട്ട് മരണമുണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി. രണ്ട് വീടുകൾ പൂർണമായും 135 വീടുകൾ ഭാഗികമായും തകർന്നുവെന്നും അധികൃതർ വ്യക്തമാക്കി. 48ക്യാമ്പുകളിലായുള്ളത് 886 പേരാണുള്ളത്. പത്തനംതിട്ടയിൽ 23ഉം കോട്ടയത്ത് 15ഉം ക്യാമ്പുകളുണ്ട്. തൃശൂരിൽ ആകെ മൂന്നു ക്യാമ്പുകളാണുള്ളത്. 15 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ജില്ലയിൽ മൂന്നു വീടുകൾ മുഴുവനായും 51 ഭാഗികമായും തകർന്നു.

ഇന്ന് രാത്രി സംസ്ഥാനത്തെ 14 ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതിനിടെ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising



Full View


Eight dead in Kerala due to monsoon

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News