കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാന്‍ എട്ടു മണിക്കൂര്‍ വൈകി; അധികൃതരുടെ വീഴ്ച ആരോപിച്ച് കുടുംബം

താമരശ്ശേരി ചുങ്കത്തെ പോര്‍ട്ടറായിരുന്ന കക്കയം മുഹമ്മദ് അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.

Update: 2021-07-23 02:16 GMT
Advertising

കോഴിക്കോട് താമരശ്ശേരിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാനാവാതെ എട്ടു മണിക്കൂര്‍ സമയം വീട്ടില്‍ സൂക്ഷിച്ചു. സംഭവത്തില്‍ പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. 

താമരശ്ശേരി ചുങ്കത്തെ പോര്‍ട്ടറായിരുന്ന കക്കയം മുഹമ്മദ് അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഒരു മണിക്കൂറിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ കുഴിയെടുക്കാനായി മണ്ണുമാന്തി യന്ത്രം ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടില്‍ മൃതദേഹം സൂക്ഷിച്ച് വെച്ച് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് സംസ്കരിക്കാനായത്. ഖബറടക്കാനായി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഖബര്‍ കുഴിക്കാന്‍ ആളില്ലെന്നാണ് ആദ്യം മറുപടി ലഭിച്ചത്. കോവിഡ് ബാധിതയായി കഴിയുന്ന ഭാര്യ ഇത്രയും സമയം മൃതദേഹത്തിന് കാവലിരുന്നു. അടുത്തടുത്തായി വീടുകളുള്ള നാലു സെന്‍റു കോളനിയിലാണ് ഈ നിര്‍ധന കുടുംബം താമസിച്ചിരുന്നത്. ഇവിടെയാണ് മണിക്കൂറുകളോളം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചത്. 

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News