Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.
വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് മുന്‍വശത്തെ ഡോറിലൂടെ നളിനി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസില്‍ കയറിയ ശേഷം പിന്നിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.