തൃശൂർ വോട്ട് കൊള്ള:മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സ്വതന്ത്രവും ഘടനാപരവുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താകുറിപ്പിൽ പറയുന്നു

Update: 2025-08-18 11:42 GMT

തൃശൂർ: തൃശൂർ വോട്ടുകൊള്ളയിൽ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉണ്ടെങ്കിൽ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകുറിപ്പിൽ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ ഓഫീസിൽ നിന്നാണ് വിഷയത്തിൽ വിശദീകരണം വന്നിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് അന്ന് കലക്ടറായ കൃഷ്ണ തേജക്കെതിരെ ഉയർന്ന് വന്നത്. വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികൾ അന്ന് തന്നെ നൽകിയതാണ്. ഇതിൽ എന്തെങ്കിലും ഇടപെടൽ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കളക്ടർ തയ്യാറായില്ല എന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ അന്ന് തന്നെ ഉന്നയിച്ചിരുന്നു.

Advertising
Advertising

ചില മാധ്യമങ്ങളിൽ അടുത്തിടെ ചില ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങൾ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സ്വതന്ത്രവും ഘടനാപരവുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താകുറിപ്പിൽ പറയുന്നു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News