തീവ്ര വോട്ടർപട്ടിക പരിഷ്കരണം; 5,66,182 വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തീവ്ര വോട്ടർപട്ടിക പരിഷ്കരണം ച‍ർച്ചചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗം ആരംഭിച്ചു

Update: 2025-12-06 06:58 GMT

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണം ച‍ർച്ചചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗം ആരംഭിച്ചു. 5,66,182 വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 6,11,559 വോട്ടർമാർ മരണപ്പെട്ടു. ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടത് 1,12,569 വോട്ടർമാരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ.രത്തൻ യു ഖേൽക്കർ.  

എസ്ഐആറിൽ ആശങ്ക കുറയുന്നില്ലെന്ന് സിപിഎം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു. സുപ്രീംകോടതിയിൽ കേരളം നിയമ പോരാട്ടം നടത്തി.

അതിന്റെ ഭാഗിക വിജയമാണ് സമയം നീട്ടി നൽകിയത്. കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തുന്നത് ദൗർഭാഗ്യകരം. സമയം ഇനിയും നീട്ടണമെന്നും സിപിഎം യോ​ഗത്തിൽ ആവശ്യപ്പെട്ടു.

Advertising
Advertising

35 ലക്ഷംപേർ പട്ടികയിൽ നിന്ന് പുറത്താകുമെന്നാണ് തങ്ങളുടെ പരിശോധനയിൽ മനസ്സിലായതെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ റഹ്മാൻ പറഞ്ഞു. നീട്ടിയ സമയം പര്യാപ്തമല്ല. സിഇഒ അവതരിപ്പിച്ച കണക്ക് ശരിയല്ല. അടിയന്തരമായി സിഎൽഒ- സിഎൽഎമാരുടെ യോഗം വിളിക്കണമെന്നും കോൺ​ഗ്രസ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികളെ കേട്ടില്ലെന്ന് സിപിഐ പറഞ്ഞു. അതുകൊണ്ടാണ് സർക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നത്. അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥ. പുതിയ ഷെഡ്യൂളും പര്യാപ്തമല്ലെന്നും സത്യൻ മൊകേരി പറഞ്ഞു. എന്യുമറേഷൻ ഫോം വിതരണം മാത്രമല്ല എസ്ഐആറെന്നും അതിനുശേഷമുള്ള നടപടികൾക്കാണ് കൂടുതൽ സമയം വേണ്ടതെന്നും മുസ്‌ലിം പറഞ്ഞു. വിദേശത്ത് ജനിച്ചവർക്ക് പൗരത്വം നേടാനുള്ള ഫോം സംവിധാനം കമ്മീഷൻ വെബ്സൈറ്റിലില്ല. പ്രവാസികളെ കേൾക്കണ്ടെന്ന് തീരുമാനിച്ചാൽ നോർക്കയെ ഒഴിവാക്കുവെന്നും മുഹമ്മദ് ഷാ.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News