കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടിവെക്കും; പ്രദേശത്ത് നിരോധനാജ്ഞ

കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലാണ് നിരോധനാജ്ഞ.

Update: 2024-04-12 08:07 GMT

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടിവെക്കാൻ തീരുമാനം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലാണ് 24 മണിക്കൂർ നിരോധനാജ്ഞ. 

ആനയെ മയക്കുവെടിവെച്ച് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വാക്കാൽ അനുമതി നൽകി. അനുയോജ്യ ഘട്ടത്തിൽ മയക്കുവെടിവെക്കുമെന്നും കിണർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെന്നും മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു.

ഇന്ന് പുലർച്ചയൊടെ കിണറ്റിൽ വീണ കാട്ടാനയെ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല. ഇതിനിടെ സ്വയം രക്ഷപെടാനും ആനയുടെ ശ്രമമുണ്ടായി. ഇതൊടെ പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.  

Advertising
Advertising
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News