ആർഡിഒ കോടതിയിലെ മോഷണം വിവരം ജീവനക്കാർ മറച്ചുവെച്ചെന്ന് ഉടമകള്‍

സ്വർണം ലഭിക്കാനുള്ളവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു

Update: 2022-06-02 03:48 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ആർഡിഒ കോടതിയിലെ മോഷണ വിവരം ജീവനക്കാർ മറച്ചുവെച്ചെന്ന് പരാതി. സ്വർണം ലഭിക്കാനുള്ളവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. മോഷണ വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് ഉടമകൾ.

2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ച തൊണ്ടിമുതലുകളാണ് മോഷണം പോയത്. 50 പവനോളം സ്വർണം കാണാതായതായാണ് സൂചന. തർക്ക വസ്തുക്കൾ, അജ്ഞാത മൃതദേഹങ്ങളിൽ നിന്നുള്ളവ, കളഞ്ഞു കിട്ടി പൊലീസിന് ലഭിക്കുന്നത്, മറ്റു തരത്തിൽ ഉടമസ്ഥനില്ലാതെ പോകുന്നത് തുടങ്ങിയ രീതിയിലുള്ള സ്വർണമാണ് പൊതുവിൽ ആർ.ഡി.ഒ ഓഫീസുകളിൽ സൂക്ഷിക്കുന്നത്.

ജില്ലാ കലക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ കലക്ടർ നവജ്യോത് ഖോസ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News