എസ്ഐആര്‍; എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ ആവശ്യമാണ്? സമര്‍പ്പിക്കേണ്ട രേഖകൾ

ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻ ഫോമും പൂരിപ്പിച്ച് ഒപ്പിട്ടു നൽകണം

Update: 2025-11-04 02:58 GMT
Editor : Jaisy Thomas | By : Web Desk

  Photo| Special Arrangement

തിരുവനന്തപുരം: കേരളമടക്കം പന്ത്രണ്ടു സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും. ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) വീടുകളിലെത്തിയാണ് ഫോം നൽകുക. ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻ ഫോമും പൂരിപ്പിച്ച് ഒപ്പിട്ടു നൽകണം. ആവശ്യമെങ്കിൽ രേഖകളും നൽകണം.

എന്യുമറേഷൻ പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ വേണം

01.07.1987 ന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ

  • താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
Advertising
Advertising

01.07.1987 നും 02.12.2004 നും ഇടയിൽ ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ.

  • താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
  • താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് പിതാവിന്‍റെയോ മാതാവിന്‍റയോ ജനനത്തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ നൽകുക.

02.12.2004 ന് ശേഷം ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ.

  • താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
  •  കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് പിതാവിന്റെ ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
  • താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് മാതാവിന്‍റെ ജനനത്തിയതിയും ജനന സ്ഥലവും വ്യക്തമാക്കുന്ന ഏതെങ്കിലും രേഖ നൽകുക.
  • ഏതെങ്കിലും രക്ഷിതാവ് ഇന്ത്യക്കാരനല്ലെങ്കിൽ, നിങ്ങളുടെ ജനന സമയത്ത് അവരുടെ സാധുവായ പാസ്പോർട്ടിൻ്റെയും വിസയുടെയും ഒരു പകർപ്പ് നൽകുക.

ഇന്ത്യയ്ക്ക് പുറത്താണ് ജനിച്ചതെങ്കിൽ (വിദേശത്തുള്ള ഇന്ത്യൻ മിഷൻ നൽകിയ ജനന രജിസ്ട്രേഷന്റെ തെളിവ് അറ്റാച്ചുചെയ്യുക)

രജിസ്ട്രേഷൻ/നാച്ചുറലൈസേഷൻ വഴി ഇന്ത്യൻ പൗരത്വം നേടിയിട്ടുണ്ടെങ്കിൽ (പൗരത്വ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അറ്റാച്ചുചെയ്യുക)

സമര്‍പ്പിക്കേണ്ട പ്രത്യേക സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ

1. കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരന്/ പെൻഷൻകാരന് നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/പെൻഷൻ പേയ്മെൻറ് ഓർഡർ.

2. 01.07.1987 ന് മുമ്പ് ഇന്ത്യയിൽ സർക്കാർ/തദ്ദേശീയ അധികാരികൾ/ബാങ്കുകൾ/പോസ്റ്റ് ഓഫീസ്/എൽ.ഐ.സി./ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നൽകിയ ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ്/രേഖ.

3. യോഗ്യതയുള്ള അധികാരി നൽകുന്ന ജനന സർട്ടിഫിക്കറ്റ്.

4. പാസ്പോർട്ട്.

5. അംഗീകൃത ബോർഡുകൾ/സർവകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്

6. യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്.

7. വനാവകാശ സർട്ടിഫിക്കറ്റ്

8. ഒബിസി/ എസ്.സി/എസ്.റ്റി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്

9. ദേശീയ പൗരത്വ രജിസ്റ്റർ (അത് നിലനിൽക്കുന്നിടത്തെല്ലാം)

10. സംസ്ഥാന/തദ്ദേശീയ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.

II. സർക്കാർ നൽകുന്ന ഏതെങ്കിലും ഭൂമി/വീട് അലോട്ട്മെൻറ് സർട്ടിഫിക്കറ്റ്.

12. ആധാറിന്, 09.09.2025 (അനുബന്ധം II) തീയതിയിലുള്ള കത്ത് നമ്പർ 23/2025-ERS/Voll വഴി കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ബാധകമാകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News