'മുസ്‍ലിം ലീഗിനെ കോൺഗ്രസ് ബഹിഷ്കരിച്ചു'; ലീഗില്ലാതെയാണ് കോൺഗ്രസ് സമരം നടത്തുന്നതെന്ന് ഇ.പി ജയരാജൻ

ലീഗിനെ ജാഥയിൽ കൊണ്ടുനടന്നാൽ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നുവെന്നും ഇ.പി ജയരാജൻ ആരോപിച്ചു.

Update: 2024-02-10 14:37 GMT

തിരുവനന്തപുരം: മുസ്‍ലിം ലീഗില്ലാതെയാണ് കോൺഗ്രസ് സമരം നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ലീഗിനെ ജാഥയിൽ കൊണ്ടുനടന്നാൽ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. മുസ്‍ലിം ലീഗിനെ കോൺഗ്രസ് ബഹിഷ്കരിച്ചെന്നും മൃദു ആർ.എസ്.എസ് സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ഇ.പി ജയരാജൻ ആരോപിച്ചു. 

അതേസമയം, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കണ്ണൂർ ജില്ലയിൽ ഡി.സി.സി നേതാക്കൾ സ്വീകരിച്ചു. കെ. സുധാകരനും വി.ഡി. സതീശനും പങ്കെടുക്കുന്ന ജനകീയ ചർച്ചാസദസ് നാളെ രാവിലെ 9.30ന് കണ്ണൂർ പയ്യാമ്പലത്തെ ഹോട്ടൽ പാം ഗ്രൂവിൽ നടക്കും. ജീവിതത്തിന്റെ വ്യത്യസ്‌ മേഖലകളിൽ കഷ്‌ടതകൾ അനുഭവിക്കുറ സാധാരണക്കാരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News