എടപ്പാൾ നഗരത്തിലെ പൊട്ടിത്തെറി; രണ്ട് പേർ സ്‌ഫോടക വസ്തു പൊട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന്

എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്

Update: 2022-10-26 03:54 GMT

മലപ്പുറം: എടപ്പാൾ നഗരത്തിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇരു ചക്ര വാഹനത്തിലെത്തിയ രണ്ട് പേർ സ്‌ഫോടക വസ്തു പൊട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു . എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്.

ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ അൽപ നേരം റൌണ്ട് എ ബൗട്ടില്‍ വാഹനം നിർത്തിയ ശേഷമാണ് , കോൺക്രീറ്റ് മതിലിൽ സ്‌ഫോടക വസ്തു വെച്ചത് . പിന്നീട് സ്‌ഫോടക വസ്തുവിന് തീ കൊളുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പട്ടാമ്പി ഭാഗത്ത് നിന്ന് എടപ്പാളിലേക്കുള്ള റോഡിലാണ് ഇരു ചക്ര വാഹനത്തിലുള്ളവർ എത്തിയത് .സ്‌ഫോടക വസ്തു പൊട്ടിച്ച ശേഷം ഇവർ പൊന്നാനി ഭാഗത്തേക്കുള്ള റോഡിലേക്ക് പോയി.

Advertising
Advertising

പൊട്ടിത്തെറിയിൽ റൗണ്ട് എബൗട്ടിന്‍റെ കോൺക്രീറ്റിൽ പൊട്ടലുണ്ടായി . സിസി ടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ് .സ്ഫോടകവസ്തുവിന്‍റേതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട് .ഇന്നലെ വൈകിട്ട് 07:15 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത് . ഈ സമയം വലിയ ശബ്ദമുണ്ടായതായി പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News