'സേവന പാതയിൽ എന്നും മുമ്പില്‍, ജവാദിന്‍റെ വിയോഗം നാടിന് വലിയ നഷ്ടം'; അനുസ്മരിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

സേവന പാതയിൽ എന്നും ജവാദ് മുമ്പിലുണ്ടായിരുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍

Update: 2021-09-02 18:12 GMT
Editor : ijas

അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ച മീഡിയവണ്‍ ജീവനക്കാരന്‍ ജവാദ് ടി.കെയെ അനുസ്മരിച്ച് ലീഗ് ദേശീയ സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. അര്‍ബുദം വകവെക്കാതെ തന്നെ പോലെ കഷ്ടതയനുഭവിക്കുന്നവർക്കും രോഗികൾക്കുമായി നിറഞ്ഞ പുഞ്ചിരിയോടെ സേവന രംഗത്തിറങ്ങി രോഗികളെ ചേർത്തുപിടിച്ച ജവാദ് വലിയ രോഗിയാണെന്ന് കരുതി വിശ്രമിക്കാൻ തയ്യാറായിരുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം സി.എച്ച് സെന്‍ററിൽ എത്തിയാൽ താൻ ഒരു രോഗിയാണെന്ന ചിന്ത പോലും ഇല്ലാതെ അവിടെയുള്ള മറ്റു രോഗികളെ സേവിക്കുമായിരുന്നു. മീഡിയവണിലെ ജോലിക്കൊപ്പമായിരുന്നു ഈ സഹജീവി സ്നേഹം. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെയും, സമസ്തയേയും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന ജവാദിന്‍റെ വിയോഗം നാടിന് വലിയ നഷ്ടം തന്നെയാണെന്നും സേവന പാതയിൽ എന്നും ജവാദ് മുമ്പിലുണ്ടായിരുന്നതായും ഇ.ടി മുഹമ്മദ് ബഷീര്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ മീഡിയവണ്‍ ജീവനക്കാരന്‍ ജവാദ് ടി.കെയെ അനുസ്മരിച്ചത്.

Advertising
Advertising

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്‍റെ നാട്ടുകാരനായ പ്രിയപ്പെട്ട ജവാദ് യാത്രയായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജവാദ് ക്യാൻസറിനോട് പൊരുതുകയായിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ, തന്നെ പോലെ കഷ്ടതയനുഭവിക്കുന്നവർക്കും രോഗികൾക്കുമായി നിറഞ്ഞ പുഞ്ചിരിയോടെ സേവന രംഗത്തിറങ്ങി. വിശിഷ്യാ കാൻസർ രോഗികളെ ചേർത്തുപിടിച്ചു. വലിയ രോഗിയാണെന്ന് കരുതി വിശ്രമിക്കാൻ തയ്യാറായിരുന്നില്ല പ്രിയ സഹോദരൻ ജവാദ്, ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം സി.എച്ച് സെന്‍ററിൽ എത്തിയാൽ താൻ ഒരു രോഗിയാണെന്ന ചിന്ത പോലും ഇല്ലാതെ അവിടെയുള്ള മറ്റു രോഗികളെ സേവിക്കുമായിരുന്നു. മീഡിയവണിലെ ജോലിക്കൊപ്പമായിരുന്നു ഈ സഹജീവി സ്നേഹം. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെയും, സമസ്തയേയും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന ജവാദിന്‍റെ വിയോഗം നാടിന് വലിയ നഷ്ടം തന്നെയാണ്. സേവന പാതയിൽ എന്നും മുമ്പിലുണ്ടായിരുന്നു ജവാദ്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു. പടച്ച റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ....ആമീൻ.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News