'സിപിഐ സ്ഥാനാർത്ഥികൾ പോലും വിജയിച്ചത് ഞങ്ങളുടെ സാന്നിധ്യം കൊണ്ട്'; എന്നിട്ടും തോരാത്ത മഴ പോലെ എന്തിനാണിങ്ങനെ വിമർശിക്കുന്നതെന്ന് കേരള കോൺഗ്രസ് എം

'ഞങ്ങള്‍ ഇടതുപക്ഷ മുന്നണി ഘടകകക്ഷിയാണ്. ഭരണത്തിൽ പങ്കാളിയാണ്'

Update: 2022-08-04 03:35 GMT

കോട്ടയം: തെരഞ്ഞെടുപ്പു തോൽവിയിൽ പാർട്ടിയെ പഴിചാരിയ സിപിഐക്ക് മറുപടിയുമായി കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ്. സിപിഐ മുന്നണി മര്യാദകൾ ലംഘിക്കുകയാണ്. മുന്നണിയിൽ വരുന്നതിന് മുൻപും ശേഷവും പാർട്ടി അകാരണമായി വിമർശിക്കുന്നു. സിപിഐ സ്ഥാനാർത്ഥികൾ പോലും വിജയിച്ചത് കേരള കോൺഗ്രസിൻറെ സാന്നിധ്യം കൊണ്ടാണ്. എന്നിട്ടും തോരാത്ത മഴ പോലെ ഇജക വിമർശനം ഉന്നയിക്കുന്നത് എന്തിനാണെന്നും സ്റ്റീഫൻ ജോർജ് ചോദിച്ചു.

'എന്തുകൊണ്ടാണ് നിരന്തരമായി ഇങ്ങനെ കേരള കോൺഗ്രസിനെ വേട്ടയാടുന്നത്? ഞങ്ങള്‍ ഇടതുപക്ഷ മുന്നണി ഘടകകക്ഷിയാണ്. ഭരണത്തിൽ പങ്കാളിയാണ്. ഇങ്ങനെയെല്ലാമിരിക്കെ വീണ്ടും വീണ്ടും അകാരണമായി ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചുകൊണ്ട് കേരള കോൺഗ്രസിനെ വിമർശിക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേർന്നതാണോ എന്നുള്ളത് അവർ പരിശോധിക്കേണ്ട കാര്യമാണ്'- സ്റ്റീഫൻ ജോർജ് പറഞ്ഞു.

Advertising
Advertising

പാലായിലെ തോൽവിക്ക് കാരണം കേരള കോൺഗ്രസിലെ ഒരു വിഭാഗം ആളുകളാണെന്നും ശക്തി കേന്ദ്രങ്ങളിൽ പോലും ജോസ് കെ മാണിക്ക് വോട്ട് കുറഞ്ഞു  എന്നും തുടങ്ങിയ വിമർശനങ്ങൾ പാർട്ടി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മറുപടിയായി കേരള കോൺഗ്രസ് എം നേരിട്ട് വന്നിരിക്കുകയാണ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News