'പി.വി അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കും': ടി.പി രാമകൃഷ്ണൻ

'കുറ്റക്കാരെ കണ്ടെത്തിയാൽ നടപടി'

Update: 2024-09-04 09:47 GMT

തിരുവനന്തപുരം: പി.വി അൻവർ എംൽഎയുടെ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. അൻവർ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റക്കാരായ ആരെയെങ്കിലും കണ്ടെത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ആ നിലപാട് സ്വീകരിച്ചത് തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും അ​​ദ്ദേഹം പറഞ്ഞു.

'പി ശശിയുടെ പ്രശ്നം ഉൾപ്പെടെ അദ്ദേഹത്തിൻ്റെ പരാതിയിൽ ഉണ്ട്, ഇതും അന്വേഷണത്തിൽ വരും. എഡിജിപിയുടെ ചുമതല സംബന്ധിച്ചുള്ളതിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ്. അന്വേഷണ സംഘത്തിൻ്റെ നേതാവ് ഡിജിപിയാണെന്നും അദ്ദേഹം ഒരു ആരോപണത്തിനും വിധേയനല്ലല്ലോ'യെന്നും രാമകൃഷ്ണൻ ചോദിച്ചു. സർക്കാർ‌ പരിശോധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

സുജിത് ദാസിനെതിരായ മരം മുറി പരാതി ആട്ടിമറിക്കാൻ ശ്രമിച്ചു എന്ന മീഡിയവൺ വാർത്തയിലും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. അങ്ങനെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അൻവറിന്റെ പരാതികളിൽ കൃത്യമായി തന്നെ അന്വേഷണം ഉണ്ടാകുമെന്നും ടി.പി.രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News