അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി രേഖപ്പെടുത്തി

മദ്യം കണ്ടെടുത്ത വീട് ഭാര്യാമാതാവിന്റെ പേരിലാണെന്ന ആന്റോ അഗസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്

Update: 2026-10-27 10:31 GMT

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ് സംഘം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മദ്യം കണ്ടെടുത്ത വീട് ഭാര്യാമാതാവിന്റെ പേരിലാണെന്ന ആന്റോ അഗസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നുള്ള എക്സൈസിന്‍റെ എസ്ഐടി സംഘം വയനാട്ടിലെത്തിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ലില്ലി ജോസ് വീണ്ടും വീട്ടിലെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ലില്ലി ജോസിന്റെ മൊഴിയെടുക്കുകയാണ് എക്‌സൈസിന്റെ ലക്ഷ്യം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് നോട്ടീസ് അയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും നിലവില്‍ മൊഴിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. കേസില്‍ മദ്യം പിടികൂടിയ വീട് ലില്ലി ജോസിന്റെ പേരിലാണെന്ന് ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയിലും സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും വാദിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ലില്ലി ജോസിന്റെ മൊഴിയെടുക്കാന്‍ എത്തിയത്. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നില്ലെന്നും, പകരം മൊഴിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് എക്‌സൈസ് വ്യക്തമാക്കിയത്. ലില്ലി ജോസിനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ തന്നെ മൊഴിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ മാസാരംഭത്തിലാണ് ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം 67 ലിറ്റര്‍ മദ്യം പിടികൂടിയത്. എന്നാല്‍, സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിന്‍ വാദിക്കുകയായിരുന്നു. 2022ല്‍ ജപ്തി ചെയ്ത ഈ വീട് തന്റെ ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു ആന്റോയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലില്ലി ജോസിലേക്ക് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചത്. 


Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News