ഓണത്തിന് മുന്നോടിയായി എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ്; അറസ്റ്റിലായത് 645 പേർ

ആഗസ്റ്റ് അഞ്ചാം തിയതി മുതൽ 31-ാം തിയതി വരെ എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യൽ ഡ്രൈവിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റുണ്ടായത്

Update: 2022-09-03 05:35 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി എക്‌സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 645 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി 543 കേസുകളും രജിസ്റ്റർ ചെയ്തു. 267 ഗ്രാം എംഡിഎംഎയും 351 കിലോ കഞ്ചാവും റെയ്ഡിൽ പിടിച്ചെടുത്തു.

ആഗസ്റ്റ് അഞ്ചാം തിയതി മുതൽ 31-ാം തിയതി വരെ എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യൽ ഡ്രൈവിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റുണ്ടായത്. 11,247 പരിശോധനകൾ നടത്തിയപ്പോൾ എൻഡിപിഎസ് നിയമപ്രകാരം 543 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലായി 548 പേരെയും വാറണ്ട് പ്രതികളായ 97 പേരെയും ഉൾപ്പെടെ 645 പേരെയാണ് അറസ്റ്റ് ചെയ്തത്. 83 കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്ത എറണാകുളമാണ് ലഹരി വേട്ടയിൽ മുന്നിൽ.

267.05 ഗ്രാം അതിമാരക ലഹരിമരുന്നായ എംഡിഎംഎയാണ് പിടിച്ചെടുത്തത്. വയനാട് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ എംഡിഎംഎ പിടികൂടിയത്. 111.04 ഗ്രാം. എറണാകുളത്ത് നിന്ന് 43 ഗ്രാമും കാസർകോട് നിന്ന് 27 ഗ്രാമും തിരുവനന്തപുരത്ത് നിന്ന് 26 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. 351.431 കിലോ കഞ്ചാവ് പിടിച്ചെടുത്തതിൽ 142.10 കിലോയും മലപ്പുറത്ത് നിന്നാണ്. അതേസമയം 361 കഞ്ചാവ് ചെടികൾ കണ്ടെത്തിയതിൽ 343 എണ്ണവും പാലക്കാട് നിന്നും. ഏറ്റവും കൂടുതൽ ഹാഷിഷ് ഓയിൽ പിടികൂടിയതുംപാലക്കാട് നിന്നുതന്നെയാണ്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News