മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സാമ്പത്തിക ഇടപാടുകളെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്
Update: 2025-08-13 03:33 GMT
മലപ്പുറം: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് സംഭവം. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് സംശയിക്കുന്നു. പാണ്ടിക്കാട് പൊലിസ് അന്വേഷണം ആരംഭിച്ചു.
Watch Video Report