തലശ്ശേരിയില്‍ വീട്ടില്‍ സ്ഫോടനം; യുവാവിന് ഗുരുതര പരിക്ക്
സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് ഒന്നിലധികം ബോംബുകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് കണ്ണൂർ കമ്മീഷ്ണർ വ്യക്തമാക്കി
Update: 2023-01-12 12:13 GMT
സ്ഫോടനമുണ്ടായ വീട്
കണ്ണൂർ: തലശ്ശേരിയിൽ വീട്ടിൽ സ്‌ഫോടനം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരിയിലെ ലോട്ടസ് ടാക്കീസിന് സമീപത്തെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നടമ്മൽ വീട്ടിൽ ജിതിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് ഒന്നിലധികം ബോംബുകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് കണ്ണൂർ കമ്മീഷ്ണർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.