സ്‌കൂൾ അധ്യയന സമയം നീട്ടുന്ന കാര്യം തീരുമാനമാകുമ്പോൾ അറിയിക്കും: മന്ത്രി വി. ശിവൻകുട്ടി

ഉപ്പളയിലെ വിദ്യാർഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി

Update: 2021-11-27 05:54 GMT
Advertising

സ്‌കൂൾ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തിൽ വിഷയം ചർച്ച ചെയ്‌തെന്നും തീരുമാനമാകുമ്പോൾ അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുന്നുണ്ടെന്നും വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പളയിലെ വിദ്യാർഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News