പാലക്കാട് പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ട് പേർ പിടിയിൽ

ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2022-05-08 14:02 GMT
Editor : ijas

പാലക്കാട്: പട്ടാമ്പിയിൽ പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വല്ലപ്പുഴ സ്വദേശി അബ്ദുൾ വഹാബ്, സജു കെ, മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം, തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താൻ ശ്രമം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

fake police attempted to molest woman: Two arrested

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News