സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Update: 2024-04-21 14:03 GMT

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ പൊലീസ് കേസെടുത്തു. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്.

മതസ്പർദ്ധ വളർത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ സാദിഖലി തങ്ങൾ തള്ളിപ്പറയുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പോസ്റ്റർ തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.t

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News