മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് കള്ള പ്രചാരവേല; പ്രതിരോധിച്ച് എം.വി ഗോവിന്ദൻ

വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

Update: 2023-08-19 16:16 GMT

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് കള്ള പ്രചാരവേലയെന്ന് സി.പി .എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില മാധ്യമങ്ങളടക്കം കള്ള പ്രചാരണം നടത്തുകയാണ്. വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ചരിത്രത്തില്ലാത്ത രീതിയിൽ പിണറായിക്കും കുടുംബത്തിനുമെതിരെ കള്ള പ്രചരണം നടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും ഇത്തരത്തിൽ പ്രചാരണമുണ്ടായിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News