നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദിച്ചുവെന്ന വ്യാജപ്രചാരണം; തുഷാരയും ഭർത്താവും അറസ്റ്റിൽ

നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ്.ബി പോസ്റ്റ്

Update: 2021-11-02 06:59 GMT
Editor : ijas

കൊച്ചിയിൽ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണത്തില്‍ ഹോട്ടല്‍ ഉടമ തുഷാരയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലർച്ചയോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ആക്രമണക്കേസിന് പുറമേ മതവിദ്വേഷ പ്രചാരണം നടത്തിയതിന് കൂടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ്.ബി പോസ്റ്റ്. ഇത് ഒരു വിഭാഗം ആളുകള്‍ വലിയ രീതിയിലാണ് ഈ സംഭവം പ്രചരിപ്പിച്ചത്. ഈ വ്യാജവാര്‍ത്ത കേരളത്തിന് പുറത്തും ചര്‍ച്ചയായി.

Advertising
Advertising

തുഷാരയെ പിന്തുണച്ചതിന് രാഹുല്‍ ഈശ്വറും നേരത്തെ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ഇത്തരം വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുമെന്നുമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്ന് വ്യക്തമായിട്ടുണ്ട്. അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിലും പ്രതിയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News