താനൂർ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പോലും തരാൻ തയ്യാറായില്ലെന്നും ആരോപണം

താമിർ ജിഫ്രിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി

Update: 2023-08-06 07:41 GMT
Editor : Lissy P | By : Web Desk

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി . പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പോലും തരാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.പോസ്റ്റ് മോര്‍ട്ടം  റിപ്പോർട്ടിന്റെ പകർപ്പിനായി പല തവണ പൊലീസിനെ സമീപിച്ചിട്ടും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കുടുംബം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

അതേസമയം, താമിർ ജിഫ്രിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. കസ്റ്റഡിമരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞിലിക്കുട്ടി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നാളെ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. 

Advertising
Advertising

വിഷയം പ്രതിപക്ഷം കൂടി ഏറ്റെടുക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും താമിർ ജിഫ്രിയുടെ സഹോദരൻ പറഞ്ഞു. താമിർ ജിഫ്രിയുടെ കസ്റ്റഡിമരണത്തിൽ ഒരോ ദിവസവും ദുരൂഹത വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News