തണ്ടപ്പേരിനായി വില്ലേജ് ഓഫീസില്‍ ആറ് മാസം കയറിയിറങ്ങിയിട്ടും കിട്ടിയില്ല; കർഷകൻ ജീവനൊടുക്കി

അട്ടപ്പാടി കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്

Update: 2025-10-20 08:18 GMT
Editor : Lissy P | By : Web Desk

representative image

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേര് ലഭിക്കാത്തതിനെത്തുടർന്ന് കർഷകൻ ജീവനൊടുക്കി.കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് (52) കൃഷിസ്ഥലത്ത് ജീവനൊടുക്കിയത്.  കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി ശ്രമിക്കുന്നുണ്ടെങ്കിലും സർവേ നമ്പറിൽ സ്ഥലമില്ലെന്നായിരുന്നു വില്ലേജ് ഓഫീസർ മറുപടി നൽകിയതെന്ന് കുടുംബം ആരോപിച്ചു.

അതേസമയം, കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരിൽ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നു.ഇതുകൊണ്ടാണ് കൃഷ്ണസ്വാമിക്ക് തണ്ടപ്പേര് ലഭിക്കാത്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News