നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലി; എഎസ്ഐക്ക് സസ്പെൻഷൻ

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി

Update: 2025-03-05 02:34 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലിയതോടെ എഎസ്ഐക്ക് സസ്പെൻഷൻ. ഇടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൂന്ന് വർഷം മുൻപ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്ഐ സൗഹൃദത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയായ മറ്റൊരു യുവതിയുമായും ഈയിടെ ഇയാൾ സൗഹൃദം സ്ഥാപിച്ചു. ഇവർ രണ്ടുപേരും കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കണ്ടുമുട്ടിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

Advertising
Advertising

ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടര്‍ന്ന് എഎസ്ഐയെ ഇടുക്കി എആർ ക്യാമ്പിലേക്കു സ്ഥലംമാറ്റിയെങ്കിലും അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News