വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കെതിരെ കേസ്

ടിക്കറ്റ് പരിശോധകയെ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും പരാതി.

Update: 2023-01-16 02:51 GMT
Editor : rishad | By : Web Desk

അര്‍ജുന്‍ ആയങ്കി

കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ടിക്കറ്റ് പരിശോധകയെ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും പരാതിയുണ്ട്. 

കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിലാണ് സംഭവം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ കോട്ടയം പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

Advertising
Advertising

കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്.

More To Watch

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News