വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ സിനിമാ നടൻ അറസ്റ്റിൽ

തിരുവനന്തപുരം പള്ളിക്കൽ സ്വദേശി അനസാണ് പിടിയിലായത്

Update: 2025-04-25 06:38 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ സിനിമാ  നടന്‍ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി അനസാണ് പിടിയിലായത്. കേരള സർവകലാശാല ബി ടെക് സർട്ടിഫിക്കറ്റ് നിർമിച്ച കേസിലാണ് അറസ്റ്റ്. 

അടൂര്‍ സ്വദേശിയായ പ്രവീണ്‍ എന്നയാള്‍ നോര്‍ക്കയില്‍ അറ്റസ്റ്റേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോഴാണ് വ്യാജമാണെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നോര്‍ക്ക കന്‍റോൺമെന്‍റ്  പൊലീസിനും കേരള സര്‍വകലാശാലയിലും പരാതി നല്‍കി. കേരള സര്‍വകലാശാല നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Advertising
Advertising

കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും  പ്രവീണിനെ  കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ചോദ്യം ചെയ്യലില്‍ ആയൂര്‍ സ്വദേശിയായ റീന എന്ന സ്ത്രീയാണ് തനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നായിരുന്നു പ്രവീണിന്‍റെ മൊഴി. റീനയെ ചോദ്യം ചെയ്തപ്പോഴാണ് അനസാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇന്ന് അനസിനെ അറസ്റ്റ് ചെയ്തത്.  

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News