കെ.എസ്.ആർ.ടി.സിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്

കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു

Update: 2023-11-08 15:30 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.തിങ്കളാഴ്ച 70 കോടി അനുവദിച്ചതിന് പിന്നാലെയാണ് 30 കോടി രൂപ കൂടി അനുവദിച്ചത്.


കെ.എസ്.ആർ.ടി.സിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പണം അനുവദിച്ചത്.


രണ്ടാം പിണറായി സർക്കാർ 4833 കോടി രൂപയാണ്‌ കെ.എസ്‌.ആർ.ടി.സിക്ക്‌ സഹായമായി നൽകിയത്‌. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ ആകെ നൽകിയത്‌ 9796 കോടി രൂപയാണ്. 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News