ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; 'ജീവനക്കാരികൾ തട്ടിയെടുത്തത് 30 ലക്ഷത്തോളം രൂപ, ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം

ദിവ്യ, രാധാകുമാരി, വിനീത , വിനീതയുടെ ഭർത്താവ് ആദർശ് തുടങ്ങി നാല് പ്രതികളാണ് ഉള്ളത്

Update: 2025-09-24 04:59 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ തട്ടിയത് 30 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ദിവ്യ, രാധാകുമാരി, വിനീത , വിനീതയുടെ ഭർത്താവ് ആദർശ് തുടങ്ങി നാല് പ്രതികളാണ് ഉള്ളത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

ആരാണ് തെറ്റ് ചെയ്തതെന്ന് ഇപ്പോൾ വ്യക്തമായെന്ന് ദിയയുടെ പിതാവ് ജി. കൃഷ്ണകുമാർ മീഡിയവണിനോട് പറഞ്ഞു. നഷ്ടമായതിനേക്കാൾ കുറഞ്ഞ തുകയാണ് കുറ്റപത്രത്തിലുള്ളത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കുറ്റപത്രം കിട്ടിയശേഷം പരിശോധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. 

സാമ്പത്തിക ക്രമക്കേടില്‍ പ്രതികൾ കുറ്റം സമ്മതിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. നേരത്തെ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

Advertising
Advertising

അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്‌കരിച്ചത്. മുഖത്ത് മാസ്‌ക് വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പുനരാവിഷ്‌കരിച്ചത്.

40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്‍ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News