തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം

ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം

Update: 2023-06-05 13:26 GMT

തിരുവനന്തപുരം; തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടിത്തം. ആര്യശാല റോഡിലുള്ള കുമാർ കെമിക്കൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മാർക്കറ്റിന്റെ പ്രധാനഭാഗത്ത് തന്നെയാണ് തീപിടിത്തമുണ്ടായ കുമാർ കെമിക്കൽസ്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന രാസവസ്തുക്കൾ മുഴുവൻ കത്തി നശിച്ചു. സ്ഥാപനത്തിന് സമീപമുള്ള മറ്റ് കടകളിലേക്കും കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്കും തീ പടർന്നിട്ടുണ്ട്. തീപിടിത്തത്തിൽ മൂന്ന് ബൈക്കുകൾ കത്തി നശിച്ചതായാണ് വിവരം.

Advertising
Advertising
Full View

ഫയർഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കുന്നത്. പ്രദേശത്ത് മഴ പെയ്യുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രാസവസ്തുക്കൾ കത്തിയതിനാൽ പ്രദേശത്ത് ഉയരുന്ന കനത്ത പുകയും ആശങ്ക സൃഷ്ടിക്കുകയാണ്. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News