ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; ഒരു മരണം; രണ്ട് ബോഗികൾ പൂർണമായും കത്തിനശിച്ചു

തീ ആളിപ്പടരുന്നത് ശ്രദ്ധയിൽ പെട്ടയുടനെ കോച്ചിൽ നിന്ന് യാത്രക്കാരെ നീക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി

Update: 2025-12-29 02:35 GMT

അമരാവതി: ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ച് ഒരു മരണം. ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസിലാണ് തീപിടത്തമുണ്ടായത്. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.

വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി ഉണ്ടായിരുന്നത് 158ഓളം യാത്രക്കാര്‍. രാത്രി 12.45നാണ് അപകടം. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News