കൊയിലാണ്ടിയിൽ അപകടത്തിൽപെട്ട് ഓവർ ബ്രിഡ്ജിൽ തൂങ്ങിക്കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി ഫയര്‍ഫോഴ്സ്

ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുകയായിരുന്നു

Update: 2025-05-21 14:10 GMT

കോഴിക്കോട്: കോഴിക്കോട്ട് അപകടത്തിൽപെട്ട് ഓവർ ബ്രിഡ്ജിൽ തൂങ്ങിക്കിടന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. കൊയിലാണ്ടി മുത്താമ്പി റോഡിൽ പുതിയ ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. ഓവർ ബ്രിഡ്ജിന്‍റെ ഗ്യാപ്പിൽ ബൈക്കും യാത്രക്കാരനും താഴേക്ക് തൂങ്ങിനിന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുകയായിരുന്നു.

അതിനിടെ കോഴിക്കോട് പെരുമുഖത്ത് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. വീട്ടിൽ നിന്നും പിറകോട്ടെടുക്കുന്നതിനിടെയാണ് കിണറ്റിൽ വീണത്. കാർ ഓടിച്ചിരുന്ന സ്ത്രീയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News