എയർപോർട്ട് റിങ് റോഡ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റ് 6 മുതൽ കാഞ്ഞൂർ പഞ്ചായത്തിലെ കല്ലുംകൂട്ടം വരെയുള്ള 600 മീറ്ററോളം ഭാഗത്താണ് ആദ്യഘട്ടമായി റോഡ് പണികഴിപ്പിച്ചിട്ടുള്ളത്.

Update: 2025-09-25 14:48 GMT

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ ഈ സാമ്പത്തിക വർഷം സിയാൽ നടപ്പാക്കുന്നത് 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പി. രാജീവ്.

വിമാനത്താവളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സിയാൽ ആസൂത്രണം ചെയ്തിട്ടുള്ള എയർപോർട്ട് റിംഗ് റോഡിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റിങ് റോഡിന്റെ ആദ്യ ഘട്ടമായ ഗേറ്റ് 6 മുതൽ കല്ലുംകൂട്ടം വരെയുള്ള റോഡാണ് നാട്ടുകാർക്കായി തുറന്നുകൊടുത്തത്.

വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റ് 6 മുതൽ കാഞ്ഞൂർ പഞ്ചായത്തിലെ കല്ലുംകൂട്ടം വരെയുള്ള 600 മീറ്ററോളം ഭാഗത്താണ് ആദ്യഘട്ടമായി റോഡ് പണികഴിപ്പിച്ചിട്ടുള്ളത്. 1.6 കോടി രൂപയാണ് ചെലവ്. വിമാനത്താവളത്തെയും പരിസര പ്രദേശത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തെക്ക്-വടക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് നിർമിക്കുന്നത്.

Advertising
Advertising

സുരക്ഷാ വേലി, പേവ് ബ്ലോക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിയാലിന്റെ സമഗ്ര വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ പ്രവാഹിന്റെ ഒരു പ്രധാന ഭാഗമാണ് റിംഗ് റോഡ്. റൺവേയുടെ തെക്ക് വശത്തുള്ള ഡൈവേർഷൻ കനാലിന്റെ കരയിലൂടെയാണ് റിംഗ് റോഡിന്റെ ആദ്യ ഘട്ടം പണി കഴിപ്പിച്ചിട്ടുള്ളത്.

'സിയാൽ വളരുന്നതിനൊപ്പം ചുറ്റുമുള്ള പ്രദേശങ്ങളും വളരണമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ സാമ്പത്തിക വർഷം സമീപ പഞ്ചായത്തുകൾക്കായി നൂറ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിയാൽ നടപ്പിലാക്കുന്നത്. റെയിൽവെ സ്റ്റേഷൻ, മെട്രോ കണക്ടിവിറ്റി, ജലമെട്രോ എന്നിവ യാഥാർഥ്യമാകുന്നത്തോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കണക്റ്റിവിറ്റിയുള്ള വിമാനത്താവളമായി സിയാൽ മാറും കുണ്ടന്നൂർ - അങ്കമാലി ബൈപ്പാസിനെ വിമാന താവളത്തിലേക്ക് ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 27ന് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തുന്ന പാലങ്ങളിലേക്കുള്ള അപ്രോച്ച് റോഡ് പണി നിർമ്മിക്കുന്ന കാര്യവും ആലോചനയിലുണ്ട് '. മന്ത്രി പി. രാജീവ് പറഞ്ഞു.

അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബെന്നി ബെഹനാൻ എംപി, റോജി എം.ജോൺ എംഎൽഎ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, വാർഡ് അംഗങ്ങളായ വി. എസ് വർഗീസ്, ചന്ദ്രമതി രാജൻ, എന്നിവർ പങ്കെടുത്തു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News