മുതലപ്പൊഴിയിലെത്തിയ മന്ത്രിമാർക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മന്ത്രിമാരായ വി.ശിവൻകുട്ടി , ജി.ആർ അനിൽ ,ആന്റണി രാജു എന്നിവരാണ് മുതലപ്പൊഴിയിലെത്തിയത്

Update: 2023-07-10 10:42 GMT

തിരുവനന്തപുരം: മുതലപ്പൊഴിയിലെത്തിയ മന്ത്രിമാർക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യതൊഴിലാളികളും മന്ത്രിമാരുമായി വാക്കുതർക്കമുണ്ടായി. മന്ത്രിമാരായ വി.ശിവൻകുട്ടി , ജി.ആർ അനിൽ ,ആന്റണി രാജു എന്നിവരാണ് മുതലപ്പൊഴിയിലെത്തിയത്.

ഹാർബർ നിർമാണം അശാസ്ത്രീയം എന്നാരോപിച്ചാണ് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതും പ്രതിഷേധക്കാര്‍ ഉന്നയിച്ചു. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങി.

നിരന്തരം അപകടം നടക്കുന്ന പ്രദേശമായെങ്കിലും എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിച്ചു.

Watch Video Report 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News