തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചരവയസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്

വീടിനു മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു

Update: 2023-07-20 03:10 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: തെരുവുനായയുടെ  ആക്രമണത്തില്‍ അഞ്ചരവയസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് ആതിഫിന്റ കണ്ണിലെ കൃഷ്ണമണിക്കും താടിക്കും തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ആതിഫിപ്പോള്‍.

മലപ്പുറം കോട്ടക്കൽ നായാടിപ്പാറയിലെ ഫൈസൽ കരിങ്ങാപാറയുടെ മകൻ മുഹമ്മദ് ആതിഫിന് ഇന്നലെ വൈകിട്ടാണ് തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികളും മാതാപിതാക്കളും ഓടിയെത്തിയപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. താടിക്കും കണ്ണിനും പരിക്കുകൾ ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നും മാതാപിതാക്കൾ മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News