കായംകുളം ഗവൺമെന്റ് യുപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ

ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്

Update: 2022-06-04 06:54 GMT
Editor : Dibin Gopan | By : Web Desk

ആലപ്പുഴ: കായംകുളം ഗവൺമെന്റ് യുപി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് ഇന്നലെ ഭക്ഷണം കഴിച്ച 20 ഓളം കുട്ടികൾ അവശനിലയിൽ. 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഉച്ചഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്.

ചോറും സാമ്പാറും കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന ആരംഭിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News