തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 83 വിദ്യാർഥികൾ ചികിത്സയിൽ
അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു
Update: 2025-05-18 06:29 GMT
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.