യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഇടുക്കി കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്‌

Update: 2024-03-26 11:06 GMT
Editor : ലിസി. പി | By : Web Desk

കട്ടപ്പന: ഇടുക്കി അടിമാലിയിൽ യുവതിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതിയുമായി അടുപ്പം സ്ഥാപിച്ച യുവാവ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

പീഡനം തുടര്‍ന്നതോടെ യുവതി വിവരം ആദ്യം വീട്ടുകാരെ അറിയിച്ചു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി യുവതിയുമായുള്ള വീഡിയോ പ്രചരിപ്പിച്ചത്. ബിബിൻ ഭീഷണി തുടർന്നതോടെയാണ് യുവതി അടിമാലി പൊലീസിൽ പരാതി നൽകിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News