ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം

കോഴിക്കോട് പുതിയറ സ്വദേശി അജൽ, ചേവായൂർ സ്വദേശി അതുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2021-11-03 02:46 GMT

ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം. കോഴിക്കോട് പുതിയറ സ്വദേശി അജൽ, ചേവായൂർ സ്വദേശി അതുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാർ എക്സ്പ്രസില്‍ വർക്കലക്കു പോകും വഴി ചിറയിൻകീഴിൽ വെച്ച് യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറി. പ്ലാറ്റ്ഫോമിലായിരുന്ന ഭർത്താവിനെ യുവതി വിവരം അറിയിച്ചു. അപമര്യാദയായി പെരുമാറിയത് ഭർത്താവ് ചോദ്യം ചെയ്തിനെ തുടർന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസിനെയും യുവാക്കൾ ആക്രമിച്ചു.

ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ പൊലീസ് കീഴ്പ്പെടുത്തിയത്. കൊല്ലം റയിൽവേ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News