കോതമംഗലം - കുട്ടമ്പുഴ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

രണ്ട് സ്ക്വയർ കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള തേക്കും പ്ലാന്‍റേഷനിലാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്

Update: 2023-10-23 01:53 GMT

കൊച്ചി: കോതമംഗലം - കുട്ടമ്പുഴ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് റോഡിനു സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് നിലവിൽ പ്രദേശത്ത് ആശങ്കയേറ്റുന്നത്. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകൂട്ടത്തെ ഉടനെ തുരത്തണമെന്ന ആവശ്യം ശക്തമാണ്.

തട്ടേക്കാട് ഭാഗത്ത് നിന്ന് പെരിയാർ കടന്നെത്തുന്ന ആനകളാണ് കുട്ടമ്പുഴ-കീരംപാറ മേഖലയിൽ ഭീഷണി ഉയർത്തുന്നത്. 25000 ത്തോളം ജനങ്ങൾ വസിക്കുന്ന പ്രദേശത്ത് രാത്രി കാലങ്ങളിൽ പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തട്ടേക്കാട് വനമേഖലയിൽ നിന്ന് എത്തിയ ആനക്കൂട്ടം പുന്നേക്കാട് റോഡിനു സമീപം തമ്പടിച്ചിട്ട്  ദിവസങ്ങളോളമായി. ഇതുവരെയും ആനക്കൂട്ടത്തെ തുരത്താൻ നടപടിയുണ്ടായിട്ടില്ല.

Advertising
Advertising


രണ്ട് സ്ക്വയർ കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള തേക്കും പ്ലാന്റേഷനിലാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളും പ്രദേശവാസികളുമുൾപ്പെടെ നൂറ് കണക്കിന് ആളുകൾ കടന്ന് പോകുന്ന റോഡിലേക്ക് എപ്പോൾ വേണമെങ്കിലും ആനകൾ എത്താം.

റോഡിനിരുവശവും കാഴ്ച മറച്ച് വളർന്നു നിൽക്കുന്ന കാടും മരങ്ങളും വെട്ടി നീക്കണമെന്നും പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനകളെ തുരത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News