കല്‍ദായ സഭാ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേമിന്റെ പൊതുദര്‍ശന ചടങ്ങുകള്‍ ഇന്നും നാളെയും

തൃശൂര്‍ മാര്‍ത്ത മറിയം വലിയ പളളിയിലാണ് പൊതുദര്‍ശനം

Update: 2025-07-08 01:24 GMT

തൃശൂര്‍: കല്‍ദായ സഭാ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍ അപ്രേമിന്റെ പൊതുദര്‍ശന ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. തൃശൂര്‍ മാര്‍ത്ത മറിയം വലിയ പളളിയിലാണ് പൊതുദര്‍ശനം. വ്യാഴാഴ്ച രാവിലെ കുര്‍ബാന, ശുശ്രൂഷ, നഗരികാണിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം ഒരുമണിയോടെ കുരുവിളയച്ചന്‍ പളളിയിലാണ് അപ്രേമിന്റെ സംസ്‌കാരശുശ്രൂഷകള്‍ നടക്കുക.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘ നാളായി വിശ്രമ ജീവിതത്തിലായിരുന്ന മുന്‍ സഭാ അധ്യക്ഷന്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് വിടവാങ്ങിയത്. കല്‍ദായ സഭയുടെ അധ്യക്ഷനായി 54 വര്‍ഷമാണ് അപ്രേം സേവനം അനുഷ്ഠിച്ചത്. 

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News