വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്ത്; അമരവിള ചെക്ക്പോസ്റ്റിൽ നാലരക്കിലോ കഞ്ചാവ് പിടികൂടി

ബംഗാൾ സ്വദേശി പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്

Update: 2025-05-07 10:10 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ നാലരക്കിലോ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 12 മണിക്കാണ് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്നാട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന സംഘമാണ് അമരവിള എക്സൈസിന്റെ വലയിൽ കുടുങ്ങിയത്. ബംഗാൾ സ്വദേശി പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.

സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് സഞ്ചിക്കുള്ളിൽ മൂന്നു കിലോ 600 ഗ്രാം ഭാരമുള്ള മുന്തിയയിനം കഞ്ചാവ് കണ്ടെത്തിയത്. ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിലകൂടിയ കഞ്ചാവാണെന്ന് ധരിപ്പിക്കുവാൻ വേണ്ടി സ്വാമി വേഷത്തിലുള്ളവരെയാണ് വിതരണത്തിനായി ഹോൾസെയിൽ വ്യാപാരികൾ ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News