കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

കായംകുളം സ്വദേശി ഐഷ ഫാത്തിമ, അഞ്ച് വയസ്സുള്ള മകന്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

Update: 2021-05-29 04:31 GMT

കായംകുളം കരിയിലക്കുളങ്ങരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം. ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്‍പിലാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. മണലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), അഞ്ച് വയസ്സുള്ള മകന്‍ ബിലാല്‍, കാറിന്‍റെ ഡ്രൈവര്‍ ഉണ്ണിക്കുട്ടന്‍, റിയാസ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലോറിയുടെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരും ചികിത്സയിലാണ്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News