കോഴിക്കോട് യുവ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍

ഇന്നലെ രാത്രി തന്നെ നടക്കാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെയാണ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തതത്

Update: 2023-05-22 08:18 GMT

കോഴിക്കോട്: നഗര മധ്യത്തിൽ യുവദമ്പതികളെ ആക്രമിച്ച സംഘത്തിലെ നാല് പേർ കസ്റ്റഡിയിൽ. ഇവർക്കൊപ്പം ഒരു സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അഞ്ചംഗ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനും ഭാര്യയുമാണ് അക്രമത്തിനിരയായത്. ഇന്നലെ രാത്രി സിനിമ കണ്ട് തിരിച്ചു വരുന്നതിനിടയിലാണ് അശ്വിനും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത്. ക്രിസ്ത്യൻ കോളേജിന് സമീപത്ത് വച്ച് രണ്ട് ബൈക്കുകളിൽ എത്തിയ അഞ്ച് പേർ അശ്വിന്‍റെ ഭാര്യയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത അശ്വിനെയും ഭാര്യയേയും സംഘം ആക്രമിക്കുകയായിരുന്നു.

Advertising
Advertising

സംഭവസമയത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ല എന്നും അശ്വിൻ പറഞ്ഞു. പരാതിയുമായി ട്രാഫിക് കൺട്രോൾ റൂമിലെത്തിയ ദമ്പതികളെ നടക്കാവ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. രാത്രി തന്നെ നടക്കാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെയാണ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തതത്.  

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News