ഇടുക്കിയില്‍ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും പീഡിപ്പിച്ച കേസ്; ഈ മാസം 20ന് വിധി

പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികള്‍

Update: 2024-12-17 06:39 GMT

ഇടുക്കി: ഇടുക്കി: ഇടുക്കി കുമളിയിൽ നാലരവയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ വിധി ഈ മാസം 20ന് പറയും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികള്‍. ആക്രമണം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്.

2013 ജൂലൈയിൽ ആണ് ഷെഫീഖ് പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊടിയ മർദനവിവരം പുറം ലോകമറിഞ്ഞത്. 2021ൽ കേസിൻ്റെ വിചാരണ തുടങ്ങി. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്‍മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയയര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. കേസില്‍ മെഡിക്കല്‍ റിപ്പോർട്ടുകളാണ് നിർണായകമായത്.

വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജിന്‍റെ സംരക്ഷണയിലാണ് ഷെഫീഖ്. സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News