കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർഥി

തോമസ് ചാഴികാടനെ എൽ.ഡി.എഫ് സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Update: 2024-02-17 06:12 GMT

കോട്ടയം: കോട്ടയത്ത് യു.ഡി.എഫ്  സ്ഥാനാർഥിയായി ജോസഫ് ഗ്രൂപ്പ്‌ നേതാവ് ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ ജോസഫാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ​തോടെ കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലുള്ള മത്സരമാകും ഇക്കുറി നടക്കുക. എൽ.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

 ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കാൻ ഏകണ്ഠമായാണ് തീരുമാനിച്ചതെന്ന് പി.ജെ ജോസഫ് പറഞ്ഞു. വിജയം സുനിശ്ചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ്  പറഞ്ഞു.കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ കെ.എം ജോർജിൻ്റെ മകനാണ് ഫ്രാൻസിസ് ജോർജ്. 




Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News