മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് പൊലീസിനെ കയ്യേറ്റം ചെയ്ത് മദ്യപസംഘം

പൊലീസിനെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു

Update: 2026-01-30 09:33 GMT

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പൊലീസിന് നേരെ മദ്യപസംഘത്തിൻ്റെ കയ്യേറ്റം. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് വെങ്കിടേഷ്, മനീഷ് എന്നിവർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. 

കൊട്ടാരക്കര കണ്ട്രോൾ റൂം സബ് ഇൻസ്‌പെക്ടർ രാജേഷ്, ഡ്രൈവർ നിക്സൺ എന്നിവർക്കാണ് പരിക്കേറ്റത്. ലോക്കപ്പിനുള്ളിലും പ്രതി അസഭ്യവർഷം തുടർന്നു. വെങ്കിടേഷ് പൊലീസിനെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതികൾ മദ്യപിച്ചു വാഹനമോടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്നാണ് എഫ്ഐആർ

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News