പിഎം ശ്രീ: കേരളത്തെ ഹിന്ദുത്വശക്തികൾക്ക് തീറെഴുതിക്കൊടുക്കാൻ അനുവദിക്കില്ല- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
പദ്ധതിയിൽ ഒപ്പുവെച്ചതിനെതിരെ 25ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു
Update: 2025-10-23 16:28 GMT
തിരുവനന്തപുരം: 1500 കോടിക്ക് വേണ്ടി പിഎം ശ്രീയിൽ ഒപ്പുവെച്ച് ഇടത് സർക്കാർ കേരളത്തെ സംഘ്പരിവാറിന് ഒറ്റിക്കൊടുത്തെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്. സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പിഎം ശ്രീയും. ഒരു കാരണവശാലും അത് കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഒക്ടോബർ 25 ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.