രാജ്യത്ത് നാളെയും ഇന്ധന വില വർധിപ്പിക്കും: പെട്രോളിന് 90 ഉം ഡീസലിന് 84 പൈസയും കൂടും

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും പാചക വാതത്തിന്‍റെയും വില കൂട്ടിയിരുന്നു.

Update: 2022-03-22 15:44 GMT

രാജ്യത്ത് നാളെയും ഇന്ധന വില കൂടും. നാളെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുക. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും പാചക വാതത്തിന്‍റെയും വില കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. 

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വര്‍ധനവ് വീണ്ടും തുടങ്ങിയത്. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. 

ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായി. 7 ശതമാനമാണ് വര്‍ദ്ധനവ്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.വര്‍ധനവ് നിലവില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് - 107.31 പൈസയും ഡീസലിന് 94.41 പൈസയുമായി ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 105.18 പൈസയും ഡീസല്‍-92.40 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ -105.45 ഡീസല്‍ - 92.61 പൈസയുമായി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News