നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല

Update: 2023-09-14 14:45 GMT

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. കണ്ടയിൻമെന്റ് സോണിൽ കള്ള് ചെത്തലും വില്പനയും പാടില്ല. ബീച്ച്, പാർക്ക് എന്നിവിടങ്ങളിൽ പ്രവേശനം നിരോധിച്ചു. കണ്ടയിൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കർക്കാർ വർക്ക് ഫ്രം ഹോം അനുവദിച്ചു.

കണ്ടയിന്റ് മെന്റ് സോണുകളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ ഒരു ആൾക്കൂട്ടവും അനുവദിക്കില്ല. വവ്വാലുകൾ സ്ഥിതിചെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ പ്രവേശിക്കരുത്. ഇവിടെ വളർത്തു മൃഗങ്ങളെ മേയാൻ വിടരുതെന്നും വവ്വാലുകൾ പന്നികൾ ഉൾപ്പടെയുള്ള ജീവികളുടെ ജഡം സ്പർശിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

Advertising
Advertising

അതേ സമയം ജില്ലയിലാകെ മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. കൂട്ടിരിപ്പിനായി ഓരാളെ മാത്രമേ അനുവദിക്കുകയുള്ളു. ഇപ്പോൾ കോഴിക്കോട് അവലോകന യോഗം ചേരുകയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുക്കും. കൂടാതെ കേന്ദ്ര സംഘവും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം 11 പേരുടെ പരിശോധന ഫലമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Full ViewFull View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News